രാജ്യത്തെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശ്രേഷ്‌ഠ പദവി

ന്യൂഡൽഹി: 100 വർഷം പഴക്കമുള്ള ബനാറസ് ഹിന്ദു സർവകലാശാലയും പ്രശസ്തമായ ഐ.ഐ.ടി മദ്രാസിനും അടക്കം രാജ്യത്തെ അഞ്ച് സർ വകലാശാലകൾക്ക് ശ്രേഷ്‌ഠ പദവി. യു.ജി.സി ഉപദേശക സമിതിയും മാനവ വിഭവശേഷി വികസന മന്ത്രാലയ വിദഗ്ധ സമിതിയും ചേർന്നാണ് രാജ്യത്തെ മികച്ച അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. ഐ.ഐ.ടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല, ഐ.ഐ.ടി ഖരഗ്പൂർ, ഡൽഹി സർവകലാശാല, ഹൈദരാബാദ് സർവകലാശാല എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ലോക വിദ്യാഭ്യാസ ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനുമായി 2016ലാണ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് എമിനൻസ് പദ്ധതി ആരംഭിച്ചത്. ഓരോ വർഷവും പത്ത് വീതം പൊതു-സ്വകാര്യ സ്ഥാപനങ്ങളെ ലോകോത്തര അദ്ധ്യാപക- ഗവേഷണ സ്ഥാപനങ്ങളായി തെരഞ്ഞെടുക്കാറുണ്ട്.

സ്ഥാപനങ്ങളെ ആഗോള റാങ്കിംഗിന് തയ്യാറാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയംഭരണവും ഫീസ്, കോഴ്‌സ് ദൈർഘ്യം എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നു. പൊതു സ്ഥാപനങ്ങൾക്ക് 1,000 കോടി ഡോളർ സർക്കാർ ഗ്രാൻറ് ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നില്ല..

Tags:    
News Summary - BHU, IIT-Madras, DU among among 5 institutes  to  get eminence tag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.